റോസ്‌വാട്ടർകൊണ്ട് മുഖം കഴുകിയാൽ ഗുണങ്ങളേറെ !

തിങ്കള്‍, 21 ജനുവരി 2019 (20:10 IST)
പനിനീർ സൌന്ദര്യ സംരക്ഷണത്തിന് ഏറെ നല്ലതാണ്, ചർമ്മത്തിൽ എപ്പോഴും യൌവ്വനം നിലനിർത്തുന്നതിനായി യാതൊരുവിധ സൈട് ഇഫക്ടും കൂടാതെ ഉപയോഗിക്കാവുന്ന ഒരു ഔഷധമാണ് പനിനീർ. മുഖത്തെ എണ്ണമയം നീക്കുന്നതിനും മുഖക്കുരു അകറ്റുന്നതിനുമെല്ലാം റോസ്‌വാട്ടർ ഏറെ പ്രയോജനകരമാണ്.
 
ദിവസവും കുളിക്കുന്ന വെള്ളത്തിൽ ഒന്നോ രണ്ടോ തുള്ളി റോസ്‌വാട്ടർ ചേർക്കുന്നത്, ചർമ്മത്തെ നിർമ്മലമാക്കുന്നതിനും യൌവ്വനം നിലനിർത്തുന്നതിനും സഹായിക്കും. ശരീരത്തിന് ഉൻ‌മേഷം നൽകുന്നതിനും ഇത് ഗുണകരമാണ്. ചർമ്മത്തിന്റെ പി എച്ച് കൃത്യമായി നിലനിർത്താൻ പനിനീരിന് പ്രത്യേക കഴിവുണ്ട്. 
 
മുഖത്തും ചർമ്മത്തിലും അണിയുന്ന മേക്കപ്പുകൾ കൃത്യ സമയത്ത് റിമൂവ് ചെയ്തില്ലെങ്കിൽ ചർമ്മത്തിൽ പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകും. മേക്കപ്പ് റിമൂവ് ചെയ്യുന്നതിന് ഉപയോഗിക്കാവുന്ന പ്രകൃതിദത്തമായ ഒന്നാണ് റോസ്‌വാട്ടർ. കണ്ണിന്റെ അഴകിനും അരോഗ്യത്തിനും ഏറെ നല്ലതാണ് പ്[അനിനീർ. റോസ്‌വാട്ട്ര് പഞ്ഞിയിലാക്കി കണ്ണിനു മുകളിൽ വക്കുന്നത് കണ്ണിന് കുളിർമ ലഭിക്കുന്നതിനും കൺ തടത്തിലെ കറുപ്പകറ്റുന്നതിനും സഹായിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍