താമര വിത്ത് കഴിച്ചാൽ കിട്ടുന്ന സൂപ്പർഗുണങ്ങൾ

നിഹാരിക കെ.എസ്

ഞായര്‍, 27 ജൂലൈ 2025 (15:24 IST)
താമര പൂവ് കാണാൻ അതിമനോഹരമാണ്. താമര വിത്തുകൾക്ക് ഗുണങ്ങൾ ഏറെയാണ്. നൂറ്റാണ്ടുകളായി സൂപ്പർഫുഡ് ഘടകങ്ങളായി താമര വിത്തിനെ വ്യാപകമായി ഉപയോഗിക്കുന്നു. ഡൈയൂററ്റിക്സ്, വീക്കം, കാൻസർ പോലുള്ള ഗുരുതരമായ രോഗങ്ങളുടെ ചികിത്സയ്ക്ക് സഹായിക്കുന്ന സജീവ ഗുണങ്ങൾ താമര വിതത്തിലുണ്ട്.
 
അതിനുപുറമെ, ദഹനക്കുറവ്, ഉറക്കമില്ലായ്മ, വിട്ടുമാറാത്ത വയറിളക്കം, ഹൃദയമിടിപ്പ് തുടങ്ങിയ അസുഖങ്ങൾ ചികിത്സിക്കുന്നതിലും താമര വിത്തുകൾക്ക് സജീവമായ പങ്ക് വഹിക്കാൻ കഴിയും. താമര വിത്തുകളിൽ കാണപ്പെടുന്ന ഗുണങ്ങൾ മറ്റ് സാധാരണ നട്സുകളിൽ നിന്നും വിത്തുകളിൽ നിന്നും അവയെ വ്യത്യസ്തമാക്കുന്നു. ധാതുക്കളുടെയും വിറ്റാമിനുകളുടെയും ഉയർന്ന ഉള്ളടക്കവും കൊഴുപ്പിന്റെയും സോഡിയത്തിന്റെയും കുറഞ്ഞ ഉള്ളടക്കവും അവയെ ഏത് ഭക്ഷണക്രമത്തിനും അനുയോജ്യമാക്കുന്നു. 
 
* താമര വിത്തുകൾ വീക്കം തടയുന്നു.
 
* താമര വിത്തുകളിൽ രോഗ പ്രതിരോധ പോഷകങ്ങൾ നിറഞ്ഞിരിക്കുന്നു.
 
* താമര വിത്തിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാനുള്ളത്.
 
* ഇത് പ്രമേഹരോഗികളുടെ ആരോഗ്യത്തിന് ചില ഗുണങ്ങൾ നൽകുന്നു. 
 
* പോഷകാഹാരക്കുറവിനെതിരെ പോരാടുന്നവർക്ക് താമര വിത്ത് ഉത്തമ പരിഹാരമാണ്.
 
* വൃക്കാരോഗ്യം മെച്ചപ്പെടുത്തുന്നു.
 
* വൃക്കകളുടെ അവസ്ഥ പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ ഗുണങ്ങൾ താമര വിതത്തിലുണ്ട്.
 
* വാർദ്ധക്യത്തെ തടയുന്ന ഗുണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.       

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍