Health Tips: ചിയ സീഡ് ഈ സമയത്ത് കഴിക്കാന്‍ പാടില്ല, ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

നിഹാരിക കെ.എസ്

ശനി, 26 ജൂലൈ 2025 (17:02 IST)
ചിയ വിത്തുകള്‍ ആരോഗ്യഗുണങ്ങളില്‍ മികച്ചതാണ്. ശരീരഭാരം കുറയ്ക്കാന്‍ പലരും ഇത് ഡയറ്റില്‍ ഉൾപ്പെടുത്താറുണ്ട്. ചിയ വിത്തുകള്‍ കുതിര്‍ത്ത് പാലിലോ ജ്യൂസിലോ ചേര്‍ത്ത് കഴിയ്ക്കാം. ശരീരത്തിന് വേണ്ട പ്രോട്ടീന്‍ ഇത് പ്രദാനം ചെയ്യും.ഗ്ലൂട്ടെന്‍ ഫ്രീ വിത്തുകള്‍ കൂടിയാണിത്.  
 
ചിയാ വിത്തില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് അമിത വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്തും. ഓട്‌സിലും ചിയ വിത്ത് ചേര്‍ത്ത് കഴിയ്ക്കുന്നത് വളരെ നല്ലതാണ്. എന്നാൽ, ഇത് കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.  
 
ചിയ വിത്ത് രാത്രി ഉറങ്ങുന്നതിന് തൊട്ട് മുന്‍പ കഴിക്കരുത്. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ചിയ വിത്ത് ഉറങ്ങുന്നതിന് തൊട്ടുമുന്‍പ് കഴിച്ചാൽ ദഹനപ്രശ്നം ഉണ്ടാകും. ഉറക്കത്തെയും ബാധിക്കും. 
 
രാവിലെ വെറുംവയറ്റില്‍ ചിയ വിത്ത് കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. വെറും വയറ്റില്‍ ചിയ വിത്ത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് സഹായിക്കും. 
 
ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച കലവറയായതിനാല്‍ തലച്ചോറിന്റെ ആരോഗ്യം ഇത് മെച്ചപ്പെടുത്തും. കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയവ ചിയ വിത്തില്‍ അടങ്ങിയിരിക്കുന്നു. ചിയ സീഡ് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍