ശരീരഭാരം കുറയ്ക്കാനുള്ള ഡയറ്റില്‍ ഇന്ന് എല്ലാവരും ഉള്‍പ്പെടുത്തുന്ന ഭക്ഷണമാണ് ചിയ സീഡ്. വിറ്റാമിനുകള്‍,ധാതുക്കള്‍,ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയ പോഷകങ്ങളാണ് സമ്പന്നമാണ് ചിയ സീഡുകള്‍ എന്നതാണ് ഇതിന് കാരണം.
ചിയ സീഡ് ഓറഞ്ച് ജ്യൂസില്‍ ചേര്‍ത്ത് കുടിക്കുന്നത് ഏറെ ഫലപ്രദമാണ്. ഇവ രണ്ടും ചേര്‍ത്ത് കഴിക്കുന്നത് പ്രതിരോധശേഷി ഉയര്‍ത്താനും ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. ദഹനം എളുപ്പമാക്കാന്‍ ചിയാ സീഡുകള്‍ സഹായിക്കുന്നു. അതേസമയം ഓറഞ്ച് ജ്യൂസ് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും.രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്തുന്നതിനോ പ്രമോഹ സാധ്യത കുറയ്ക്കുന്നതിനും ജ്യൂസ് സഹായകമാണ്.