ഭക്ഷണം വിഴുങ്ങരുത്, ചവച്ചരച്ച് കഴിക്കണം!

ബുധന്‍, 23 ജനുവരി 2019 (18:22 IST)
ഭക്ഷണം കഴിക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കണം. അതിൽ പ്രധാനമാണ് ഭക്ഷണം വിഴുങ്ങുന്നത്. അത് തീർത്തും ശരീരത്തിന് നല്ലതല്ല. നല്ലതുപോലെ ചവച്ചരച്ച് ഭക്ഷണം കഴിക്കുന്നതാണ് ശരീരത്തിന് നല്ലത്. ചവച്ചരച്ചില്ലെങ്കിൽ അത് നമ്മുടെ ദഹനവ്യവസ്ഥയെ നല്ലതുപോലെ ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
 
ഭക്ഷണം നന്നായി ചവച്ചരച്ച് കഴിച്ചില്ലെങ്കില്‍, വയറു നിറഞ്ഞുവെന്ന തോന്നല്‍ തലച്ചോറില്‍ ഉണ്ടാകില്ല. ഇത് ആഹാരം ക്രമത്തിലധികമാകാന്‍ ഇടയാക്കും. കൂടാതെ നന്നായി ചവച്ചരച്ചില്ലെങ്കില്‍ കുടലില്‍ വച്ചുള്ള ദഹനം മന്ദഗതിയിലാവുകയും വിസര്‍ജസഞ്ചി വലുതാവുകയും ചെയ്യും. 
 
ആഹാരം ചവച്ചരച്ച് കഴിക്കുന്നതിലൂടെ ഉന്മേഷം വർദ്ധിക്കും. കൂടാതെ ഭക്ഷണത്തിന്റെ രുചി മനസിലാക്കാനും, ആവശ്യത്തിനുള്ള ഭക്ഷണം പതിവായി കഴിക്കാനുമാകും. അമിതാഹാരവും ഭക്ഷണം ചവയ്ക്കാതെ വിഴുങ്ങുന്നതും കൂടുതല്‍ ക്ഷീണം അനുഭവപ്പെടാന്‍ ഇടയാക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍