നിങ്ങളുടെ കുട്ടിക്ക് മണ്ണ് തിന്നുന്ന ശീലമുണ്ടോ?- സൂക്ഷിക്കണം

ബുധന്‍, 23 ജനുവരി 2019 (15:37 IST)
നിങ്ങളുടെ കുട്ടിക്ക് മണ്ണ് തിന്നുന്ന ശീലമുണ്ടോ? എങ്കിൽ സൂക്ഷിക്കണം. രക്ഷിതാക്കൾ ആ ശീലം മാറ്റിയെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കല്ല്, മണ്ണ് എന്നിവ കഴിക്കുന്നതിലൂടെ പലതരത്തിലുള്ള അസുഖങ്ങൾ കുട്ടികൾക്ക് പിടിപെട്ടേക്കാം. ഇങ്ങനെ കുട്ടികൾ കല്ല്, അരി, മണ്ണ് തുടങ്ങിയവയോട് താല്പര്യം കാട്ടുന്ന അവസ്ഥയ്ക്ക് പൈക എന്നാണ് പറയുക.
 
എന്നാൽ കുട്ടികൾ ഇവ കഴിക്കുന്നതിന് ഡോക്‌ടർമാർ പറയുന്ന കാരണം മറ്റൊന്നാണ്. ഇരുമ്പിന്റെയും മറ്റു ധാതുക്കളുടെയും കുറവുകൊണ്ടുമാണ് മണ്ണും കല്ലും കഴിക്കുന്നതെന്നാണ് ഇവർ പറയുന്നത്. ഈ ശീലം മാറിയില്ലെങ്കിൽ കുട്ടികളിൽ വിരശല്യം കൂടുതലായി ഉണ്ടായേക്കാം.
 
കൂടാതെ വയറുവേദന, ഛർദ്ദി തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് കാരണമാവുന്നു. ഈ ശീലം മാറ്റിയെടുത്ത് കുട്ടിയ്ക്ക് പോഷക മൂല്യമുള്ള ഭക്ഷണം നൽകാനാണ് രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍