നിങ്ങള്‍ കഴിക്കുന്ന മധുരം അമിതമാകുന്നുണ്ടോ, അറിയാം ഈ ലക്ഷണങ്ങളിലൂടെ

ശ്രീനു എസ്
ചൊവ്വ, 6 ഏപ്രില്‍ 2021 (16:17 IST)
മധുരം കഴുക്കുന്നവരാണ് നമ്മളില്‍ പലരും എന്നാല്‍ കഴിക്കുന്ന മധുരത്തിന്റെ അളവ് അമിതമായാല്‍ അത് നമ്മുടെ ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിക്കുകും ചെയ്യും. മധുരം കഴിക്കുന്നതിന്റെ അളവ് അമിതമാകുന്നോ ഇല്ലയോ എന്ന് തിരിച്ചറിയുന്നതിന് ശരീരം തന്നെ പല ലക്ഷണങ്ങളും കാണിച്ചുതരാറുണ്ട്. എന്തൊക്കെയാണ് ആ ലക്ഷണങ്ങള്‍ എന്ന് നോക്കാം. 
    
നിങ്ങള്‍ കഴിക്കുന്ന മധുരത്തിന്റെ അളവ് കൂടുകയാണെങ്കില്‍ അമിത വിശപ്പ് ഉണ്ടാകുന്നതിന് കാരണമാകുകയും തല്‍ഫലമായി ശരീരഭാരം കൂടുകയും ചെയ്യുന്നു. ശരീരത്തില്‍ മധുരത്തിന്റെ അളവ് കൂടുതലുള്ള ആളുകള്‍ അസ്വസ്ഥരായും പെട്ടന്ന് ദേഷ്യപ്പെടുന്നവരായും കാണപ്പെടുന്നു. ഇവര്‍ക്ക് എപ്പോഴും ക്ഷീണം അനുഭവപ്പെടുകയും ഊര്‍ജം കുറഞ്ഞവരാവുകയും എപ്പോഴും മടി പിടിച്ച ഒരവസ്ഥയിലാവുകയും ചെയ്യുന്നു. അമിതമായി മധുരം ശരീരത്തിലുള്ള ആളുകള്‍ക്ക് വീണ്ടും വീണ്ടും മധുരം കഴിക്കാനുള്ള ആഗ്രഹം കൂടുതലായിരിക്കും. മധുരമുള്ള ആഹാരമാണെങ്കിലും അതിന് മധുരം പോര എന്ന് ഇത്തരത്തിലുള്ളവര്‍ക്ക് തോന്നാറുണ്ട്. രക്തസമ്മര്‍ദ്ദം ഇവരില്‍ കൂടുതലായിരിക്കും. അമിതമായി മധുരം കഴിക്കുന്നത് ത്വക്കിനെയും ദോഷകരമായി ബാധിക്കുന്നു. മുഖക്കുരു, ത്വക്കില്‍ നേരത്തെ തന്നെ ചുളിവുകള്‍ ഉണ്ടാവുകയും പ്രായം തോന്നിക്കുകയും ചെയ്യുന്നു. ഉറക്കക്കുറവ്, ഏകാഗ്രത നഷ്ടപ്പെടുക,ദഹനപരമായ പ്രശ്നങ്ങള്‍ തുടങ്ങയവയും ശരീരത്തിലെ അമിതമായിട്ടുള്ള മധുരത്തിന്റെ ലക്ഷണങ്ങളാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article