ചില ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് കരുതി നമ്മള്‍ ധാരാളം കഴിക്കാറുണ്ട്. എന്നാല്‍ നമ്മുടെ ശരീരത്തിന്റെ ചില പ്രത്യേകതകള്‍ കൊണ്ട് അവ നമുക്ക് ഗുണത്തിന് പകരം ദോഷകരമായി മാറുകയാണ് ചെയ്യുന്നത്. പലപ്പോഴും നാം ഇത് അറിയാറില്ല. പച്ചക്കറികള്‍ ധാരാളമായി കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയാറുള്ളത്. ഇവയില്‍ ധാരാളം വിറ്റാമിനുകളും മിനറലുകളും ഫൈബറും അടങ്ങിയിട്ടുള്ളതാണ് ഇതിന് കാരണം.
മറ്റൊന്ന് കോളിഫ്‌ലവര്‍ ആണ്. ഗ്യാസ് പ്രശ്‌നങ്ങള്‍ ഉള്ളവര്‍ കോളിഫ്‌ലവര്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ബ്രോക്കോളിയും കാബേജും ഇതേ കേറ്റഗറിയില്‍ വരുന്ന മറ്റു ഭക്ഷണങ്ങളും ഒഴിവാക്കാം. മറ്റൊന്ന് തക്കാളിയാണ്. തക്കാളി നമ്മുടെ എല്ലാ കറികളിലും പൊതുവേ ഉപയോഗിക്കുന്ന പച്ചക്കറിയാണ്. ഇത് അസിഡിറ്റി ഉണ്ടാക്കുന്ന ഭക്ഷണമാണ്. മറ്റൊന്ന് ഉരുളക്കിഴങ്ങാണ്. ഉരുളക്കിഴങ്ങും ഗ്യാസിനും അസിഡിക്കും കാരണമാകും.