സംസ്ഥാനത്ത് പോളിങ് 50 ശതമാനം കടന്നു

ശ്രീനു എസ്

ചൊവ്വ, 6 ഏപ്രില്‍ 2021 (13:54 IST)
കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ വോട്ടിംഗ് ശതമാനം 50 കടന്നു. പകല്‍ ഉച്ചയ്ക്ക് ഒന്നര കഴിഞ്ഞാണ് പോളിംഗ് 50 ശതമാനം രേഖപ്പടുത്തിയത്. പുരുഷന്‍മാര്‍ 47 ശതമാനവും സ്ത്രീകള്‍ 42 ശതമാനവും ട്രാന്‍സ്ജെന്‍ഡര്‍ 15 ശതമാനവും വോട്ട് രേഖപ്പെടുത്തി. വൈകിട്ട് ഏഴു വരെ വോട്ടെടുപ്പ് തുടരും.
 
അതേസമയം നാദാപുരത്ത് കള്ളവോട്ടെന്ന് പരാതി ഉയര്‍ന്നു. ഇതുസംബന്ധിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. പ്രവീണ്‍ കുമാര്‍ ജില്ല കളക്ടര്‍ക്ക് പരാതി നല്‍കി. പത്താം നമ്പര്‍ ബൂത്തിലെ ആയിഷയുടെ വോട്ട് മറ്റൊരാള്‍ ചെയ്‌തെന്നാണ് പരാതി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍