വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഉച്ചയ്ക്ക രണ്ടുമണിമുതല്‍ രാത്രി പത്തുമണിവരെയാണ് ഇടിമിന്നലിനുള്ള സാധ്യതയുള്ളത്. ഈ സമയത്ത് അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലങ്ങളിലും ടെറസിലും നില്‍ക്കാന്‍ പാടുള്ളതല്ല.