ദൈവങ്ങൾക്ക് വോട്ടുണ്ടായിരുന്നെങ്കിൽ ആ വോട്ടുകൾ കൂടെ ഇടതുപ‌ക്ഷത്തിന് ലഭിച്ചേനെ: കോടിയേരി

ചൊവ്വ, 6 ഏപ്രില്‍ 2021 (12:16 IST)
ദൈവങ്ങൾക്ക് വോട്ടുണ്ടാകുമായിരുന്നെങ്കിൽ ആ വോട്ടുകൾ കൂടി ഇത്തവണ ഇടതുപക്ഷത്തിന് ലഭിക്കുമായിരുന്നുവെന്ന് കോടിയേരി ബാലകൃ‌ഷ്‌ണൻ. എല്ലാ വിശ്വാസികളും വിശ്വാസമര്‍പ്പിച്ച സര്‍ക്കരാണ് ഇടതുപക്ഷ സര്‍ക്കാരെന്നും കോടിയേരി പറഞ്ഞു. തലശ്ശേരിയിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
വലിയ ആവേശമാണ് ഇത്തവണ കാണുന്നത്. ഇപ്പോള്‍ നിയമസഭയില്‍ ഇടതുപക്ഷത്തിന് 95 സീറ്റുകളുണ്ട്. മെയ് രണ്ടാം തിയതി ഫലം പുറത്തുവരുമ്പോള്‍ അത് നൂറിലധികം സീറ്റുകളായി മാറും. ചരിത്രവിജയമാണ് സംഭവിക്കാനിരിക്കുന്നത്. എല്ലാ ജില്ലകളിലും മുന്നേറ്റം ദൃശ്യമാകുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.മുസ്ലിം,ഹിന്ദു, ക്രിസ്ത്യന്‍ തുടങ്ങി എല്ലാ മതവിശ്വാസികള്‍ക്കും സുരക്ഷിതത്വം നല്‍കിയ സര്‍ക്കാരാണിത്.ദൈവങ്ങള്‍ക്ക് വോട്ടുണ്ടാകുമായിരുന്നെങ്കില്‍ അതെല്ലാം ഇത്തവണ ഇടതുപക്ഷത്തിനാകുമായിരുന്നു. കോടിയേരി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍