സംസ്ഥാനത്ത് മികച്ച പോളിങ്: ഒന്നരമണിക്കൂറില്‍ എട്ടു ശതമാനം പോളിങ്

ശ്രീനു എസ്

ചൊവ്വ, 6 ഏപ്രില്‍ 2021 (09:24 IST)
സംസ്ഥാനത്ത് മികച്ച പോളിങ് തുടരുന്നു. വോട്ടിങ് തുടങ്ങി ഒന്നരമണിക്കൂറില്‍ എട്ടു ശതമാനം പോളിങ് നടന്നിട്ടുണ്ട്. രാവിലെ മുതല്‍ വലിയ നീണ്ട നിരതന്നെ വോട്ടര്‍മാരുടെതായിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് എല്‍ഡിഎഫ്-യുഡിഎഫ് ധാരണയുണ്ടെന്ന് കുമ്മനം രാജശേഖരന്‍ ആരോപിച്ചു.
 
നേമത്തും ഇത്തരം ഒത്തുകളിയുണ്ടെന്നും ഇത് ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വോട്ടുരേഖപ്പെടുത്തിയ ശേഷം ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍