വോട്ടെടുപ്പ് തുടങ്ങി, ഒരുമണിക്കൂറില്‍ മൂന്നര ശതമാനം പോളിങ്; 35സീറ്റ് ലഭിച്ചാല്‍ സര്‍ക്കാരുണ്ടാക്കുമെന്നാവര്‍ത്തിച്ച് കെ സുരേന്ദ്രന്‍

ശ്രീനു എസ്

ചൊവ്വ, 6 ഏപ്രില്‍ 2021 (07:59 IST)
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ച് ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ പോളിങ് ശതമാനം മൂന്നര ശതമാനമായി. അതേസമയം കേരളത്തില്‍ രണ്ടുമുന്നണികള്‍ക്കും തനിച്ച് ഭരിക്കാന്‍ സാധിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. 35 സീറ്റ് ലഭിച്ചാല്‍ കേരളം ബിജെപി ഭരിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
 
കൂടാതെ മഞ്ചേശ്വരത്ത് യുഡിഎഫിനെ എല്‍ഡിഎഫ് സഹായിച്ചാലും യുഡിഎഫിന് ജയിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബാലുശ്ശേരി മണ്ഡലത്തിലെ മൊടക്കല്ലൂര്‍ യുപി സ്‌കൂളില്‍ എത്തിയാണ് കെ സുരേന്ദ്രന്‍ വോട്ട് രേഖപ്പെടുത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍