തിരഞ്ഞെടുപ്പ്: കാസര്‍ഗോഡ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മറ്റ് സ്ഥലങ്ങളില്‍ നിന്ന് എത്തിയിട്ടുള്ള പ്രവര്‍ത്തകര്‍ മണ്ഡലം വിട്ട് പോകണം

ശ്രീനു എസ്

തിങ്കള്‍, 5 ഏപ്രില്‍ 2021 (17:33 IST)
കാസര്‍ഗോഡ്:  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മറ്റ് സ്ഥലങ്ങളില്‍ നിന്ന് എത്തിയിട്ടുള്ള പ്രവര്‍ത്തകര്‍ പരസ്യപ്രചാരണം അവസാനിച്ചിട്ടും നിയോജകമണ്ഡലങ്ങളില്‍ ഉണ്ടെങ്കില്‍ അവര്‍ മണ്ഡലം വിട്ട് പോകേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. പുറത്തു നിന്നുള്ളവര്‍ മണ്ഡലം വിട്ടു പോകേണ്ട സമയം തിങ്കളാഴ്ച രാവിലെ ആറിന് അവസാനിച്ചതാണ്.
 
നിശബ്ദ പ്രചരണ കാലയളവില്‍ അതത് ഏജന്‍സികളുടെ വോട്ടര്‍മാര്‍ മാത്രം നിയോജക മണ്ഡലത്തില്‍ തുടരാമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. നിയമവിരുദ്ധമായി പുറത്തുള്ളവരെ മണ്ഡലത്തില്‍ കണ്ടെത്തിയാല്‍ പോലീസ് അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കും. ഹോട്ടലുകള്‍ / ലോഡ്ജുകള്‍/ കല്യാണ ഹാളുകള്‍ തുടങ്ങിയവ പരിശോധിച്ച് ടൂറിസ്റ്റുകള്‍ അല്ലാത്ത പുറത്തുനിന്നുള്ളവരെ തുടരാന്‍ അനുവദിക്കുന്നില്ലെന്ന് കളക്ടര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍