'നായാട്ട്' ന് തയ്യാറായി കുഞ്ചാക്കോ ബോബന്‍, ഏപ്രില്‍ എട്ടിന് ചിത്രം തിയേറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്

ചൊവ്വ, 6 ഏപ്രില്‍ 2021 (15:00 IST)
നായാട്ടിനായി കാത്തിരിക്കുകയാണ് കുഞ്ചാക്കോബോബന്‍. ഇനി വെറും രണ്ട് ദിവസങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞുകൊണ്ട് സിനിമയിലെ തന്റെ പുതിയ രൂപം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍. പ്രവീണ്‍ മൈക്കിള്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ചാക്കോച്ചന്‍ വേഷമിടുന്നത്. നായാട്ടിനായി തയ്യാറായി നില്‍ക്കുന്ന നടനെയാണ് പോസ്റ്ററില്‍ കാണാനാകുന്നത്.
 
 തനിക്ക് ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് കൂടിയായിരുന്നു ഇതൊന്ന് നടന്‍ പറഞ്ഞിരുന്നു. മണിയന്‍ (ജോജു), സുനിത (നിമിഷ) എന്നീ പോലീസുദ്യോഗസ്ഥയായി ജോജു ജോര്‍ജും നിമിഷ സജയനും കുഞ്ചാക്കോബോബന്‍ ഒപ്പം പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏപ്രില്‍ എട്ടിന് ചിത്രം തിയേറ്ററുകളിലെത്തും.
 
'അപ്പലാളെ' എന്ന് തുടങ്ങുന്ന രസകരമായ ഒരു ഗാനം അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. വിവാഹ സല്‍ക്കാരത്തിന് എത്തിയ മൂവരെയുമാണ് ഗാനരംഗത്ത് കാണാനായത്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം കാലിക പ്രസക്തമായ ഒരു വിഷയമാണ് സിനിമ പറയുന്നത്. ജോസഫിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റെതാണ് രചന.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍