സഹകരണ ബാങ്കുകള്‍ നല്‍കുന്ന ഫോട്ടോ പതിച്ച പാസ് ബുക്കുകള്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കില്ല: തിരഞ്ഞെടുപ്പ് കമ്മീഷന്‍

ശ്രീനു എസ്

ചൊവ്വ, 6 ഏപ്രില്‍ 2021 (14:26 IST)
നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വോട്ടര്‍ സ്ലിപ്പ് മാത്രം പോരെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കേരളത്തിലെ സഹകരണ ബാങ്കുകള്‍ നല്‍കുന്ന ഫോട്ടോ പതിച്ച പാസ് ബുക്കുകള്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കില്ല. അത് മാത്രമായി തിരിച്ചറിയല്‍ രേഖയായി പരിഗണിക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വോട്ടര്‍ ഐഡി കാര്‍ഡോ മറ്റ് 11 തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലുമോ കൂടി വേണം. 
 
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ ഐഡി കാര്‍ഡുള്ള വോട്ടര്‍മാര്‍ അത് തന്നെ ഹാജരാക്കേണ്ടതാണ്. കേരളത്തിലെ സഹകരണ ബാങ്കുകള്‍ നല്‍കുന്ന ഫോട്ടോ പതിച്ച പാസ് ബുക്കുകള്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കുന്നതല്ലെന്ന് കമ്മീഷന്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍