ബഡ്‌സ് ഉപയോഗിക്കാറുണ്ടോ ?; എങ്കില്‍ കേള്‍വി ശക്തിക്ക് തകരാര്‍ സംഭവിച്ചേക്കാം!

Webdunia
വെള്ളി, 9 ഫെബ്രുവരി 2018 (12:51 IST)
ചെവിക്കുള്ളിലെ അഴുക്ക് നീക്കം ചെയ്യാന്‍ ബഡ്സ് ഉപയോഗിക്കുന്നവരാണ് പലരും. പലരും കുളി കഴിഞ്ഞാണ് ഈ ബഡ്‌സ് ഉപയോഗിക്കുന്നത്. ചെവിക്കുള്ളിലെ അഴുക്ക് നീക്കം ചെയ്യാനാണ് പലരും ഈ വിദ്യ ഉപയോഗിക്കുന്നത്.

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെയര്‍ എക്‌സലന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം ചെവിക്കുള്ളില്‍ ബഡ്സ് ഉപയോഗിക്കുന്നത് തിരിച്ചടിയാകുമെന്നാണ് വ്യക്തമാക്കുന്നത്.

ബഡ്‌സ് ഉപയോഗിക്കുന്നതു മൂലം ചെവിക്കായം കൂടുതല്‍ ഉള്ളിലേക്ക് പോകുകയും ചെവിക്കല്ലിനു ക്ഷതം സംഭവിക്കാന്‍ കാരണമാകുകയും ചെയ്യും. കൂടാതെ മൃദുവായ തൊലിയാണ് ചെവിക്കുള്ളിലുള്ളത്. ഇവയ്‌ക്ക് പരുക്കേല്‍‌ക്കാനും ഈ ശീലം കാരണമാകും.

ചെവിക്കായം ശരീരം തന്നെ സാവധാനത്തില്‍ പുറത്തേക്കു കളയുമെന്നിരിക്കെയാണ് അറിവ് കേടുമൂലം നമ്മള്‍ ബഡ്‌സ് ഉപയോഗിക്കുന്നത്. ചെവിക്കുള്ളിലെ ഗ്രാന്ഥികള്‍ക്ക് കേട് സംഭവിക്കാനും ഇത് കാരണമാകും. ചെവിയില്‍ അസ്വസ്ഥതകള്‍ തോന്നിയാല്‍ ഇഎന്‍ടി സ്പെഷലിസ്റ്റിന്റെ സഹായം തേടുകയാണ് വേണ്ടത്.

ഡോക്ടറുടെ നിര്‍ദേശമില്ലാതെ ചെവി വൃത്തിയാക്കാനുള്ള മരുന്നുകള്‍ ഒഴിക്കരുതെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article