സൂപ്പര്‍മൂണ്‍ കാണാന്‍ കാത്തിരുന്നവര്‍ക്ക് മുന്നിലേക്ക് എല്ലാവിധ പ്രൌഢിയോടെയുമാണ് ‘ചന്ദ്രേട്ടന്‍’ എത്തിയത്. ഇപ്പോള്‍ കാണുന്നവര്‍ക്ക് ഇനി ഈ ജന്‍മം ഇതുപോലൊരു കാഴ്ച കാണാനാവില്ല എന്നതുതന്നെയാണ് ഈ ‘മൂണ്‍കാഴ്ച’യുടെ സൌന്ദര്യം. അതുകൊണ്ടുതന്നെ സൂപ്പര്‍മൂണിനെ നമ്മുടെയരുകിലെത്തിയ ഏറ്റവും വിഐപിയായ അതിഥിയായി കണക്കാക്കണം.
ബ്ലൂമൂണ്‍ എന്നൊക്കെ വിളിക്കുന്നതുകൊണ്ട് ഇതിന് നീലനിറമായിരിക്കുമെന്ന മുന്‍ധാരണയോടെ സൂപ്പര്‍മൂണിനെ കാണാനെത്തിയവര്‍ അമ്പരന്നുകാണും. നീലനിറമൊരിക്കലും കാണില്ല എന്നതുതന്നെ കാരണം. ഒരേമാസത്തില്‍ രണ്ടാം തവണയും പൂര്‍ണചന്ദ്രനുദിച്ചാല്‍ അതിന്‍റെ പേരാണ് ബ്ലൂമൂണ്‍. അത്രേയുള്ളൂ ആ പേരുമായുള്ള ബന്ധം, അല്ലാതെ നീലനിറം പ്രതീക്ഷിക്കരുത്.