പ്രവാസികള്‍ക്കൊരു ദുഃഖവാര്‍ത്ത; യു എ ഇയില്‍ സ്‌കൈപ്പ് ഉപയോഗിക്കുന്നത് നിരോധിച്ചു

തിങ്കള്‍, 1 ജനുവരി 2018 (11:56 IST)
യുഎഇയില്‍ സ്‌കൈപ്പ് ഉപയോഗിക്കുന്നത് നിരോധിച്ചു. ടെലികോം കമ്പനികളായ ഇത്തിസലാത്തും ഡുവുമാണ് ഇക്കാര്യം അറിയിച്ചത്. അംഗീകാരമില്ലാത്ത വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സേവനങ്ങള്‍ നല്‍കുന്നതിനാലാണ് സ്‌കൈപ്പ് യു എ ഇ യില്‍ നിയമവിരുദ്ധമാക്കുന്നത്. നാട്ടിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ട് സംസാരിക്കുന്നതിനുള്ള മാര്‍ഗം ഇല്ലാതാകുന്നതോടെ മിക്ക പ്രവാസികളും ആശങ്കയിലാവുകയും ചെയ്തു. 
 
സ്‌കൈപ്പ് കോളുകള്‍ ലഭിക്കുന്നില്ലെന്ന് ഉപഭോക്താക്കള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ടെലികോം കമ്പനികള്‍ നയം വ്യക്തമാക്കിയത്. അംഗീകാരമില്ലാത്ത സേവനങ്ങളോ  അപ്ളിക്കേഷനുകളോ വഴി വോയ്പ് കോളുകള്‍ നടത്തുന്നത് രാജ്യത്ത് അനുവദിക്കില്ലെന്നും നിയമപരമായി ശിക്ഷാര്‍ഹമാണെന്നും ടെലികോം കമ്പനികള്‍ അറിയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍