നിരവധി ആരോഗ്യഗുണങ്ങളാണ് ചക്കപ്പഴത്തിനുള്ളതെന്ന് ഇപ്പോള്‍ ഗവേഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിരിക്കുകയാണ്. മുന്‍പ് കേരളത്തില്‍ സുലഭമായിരുന്ന ചക്ക ഇപ്പോള്‍ കിട്ടാക്കനിയായിരിക്കുകയാണ്. കൂടാതെ മാര്‍ക്കറ്റുകളിലേക്ക് ചുരുങ്ങിയിട്ടുമുണ്ട്. വിറ്റാമിന്‍ സി, എ, ബി6, പൊട്ടാസ്യം, മെഗ്നീഷ്യം തുടങ്ങി നിരവധി പോഷകങ്ങള്‍ ചക്കപ്പഴത്തിലുണ്ട്. കൂടാതെ മധുരമുണ്ടെങ്കിലും ചക്കപ്പഴത്തില്‍ ഫാറ്റും കലോറിയും കുറവായതിനാല്‍ ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കും.