ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ബ്രൊക്കോളി. രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നത് മുതൽ എല്ലുകളുടെ ശക്തി കൂട്ടാനുള്ള വിറ്റാമിനുകൾ വരെ ഇതിൽ അടങ്ങിയിട്ടുണ്ട്. സമ്പന്നമായ പോഷക ഘടന കാരണം ബ്രോക്കോളി വൈവിധ്യമാർന്ന ആരോഗ്യ ഗുണങ്ങൾ നൽകുന്നു. സി, കെ, എ തുടങ്ങിയ വിറ്റാമിനുകളും പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്.
ബ്രോക്കോളി നാരുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും നല്ല ഉറവിടമാണ്, ഇത് ഹൃദയാരോഗ്യത്തിനും മെച്ചപ്പെട്ട ദഹനത്തിനും കാൻസർ പ്രതിരോധത്തിനും കാരണമാകുന്നു. ബ്രൊക്കോളിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും അതിന്റെ ഗുണങ്ങളും അറിയാം.
* പ്രതിരോധ ശേഷിയും, കാഴ്ച്ച ശക്തിയും വർധിപ്പിക്കാനും, മൃദുലമായ ചർമ്മം ലഭിക്കാനും ബ്രൊക്കോളി നല്ലതാണ്.
* വിറ്റാമിൻ എയുടെയും വിറ്റാമിൻ കെയുടെയും കലവറയാണ് ബ്രോക്കോളി.
* രക്തം കട്ടപിടിക്കുന്നതിനെ തടയാനും, ശക്തവും ആരോഗ്യവുമുള്ള എല്ലുകൾക്കും ബ്രൊക്കോളി കഴിക്കാം.