ഇന്ത്യയില്‍ 2019ലെ പഠന പ്രകാരം 45 വയസിന് മുകളിലുള്ള അഞ്ചില്‍ ഒരാള്‍ക്ക് പ്രമേഹമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അഞ്ചില്‍ രണ്ട് പേര്‍ക്ക് അവരുടെ അവസ്ഥയെക്കുറിച്ച് അറിയില്ലെന്നും പഠനത്തില്‍ പറയുന്നു. ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത് രാജ്യത്തെ ജനസംഖ്യയില്‍ മധ്യവയസ്‌കരിലും പ്രായമായവരിലും പ്രമേഹ കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നെന്നാണ്.
മുംബൈയിലെയും യുഎസിലെയും ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സസിലെയും ഗവേഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രമേഹത്തെക്കുറിച്ച് ബോധവാന്മാരായിരുന്ന 46 ശതമാനം പേര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് വീണ്ടും നിയന്ത്രിക്കാന്‍ കഴിഞ്ഞതായി കണ്ടെത്തി. അതേസമയം ഏകദേശം 60 ശതമാനം പേര്‍ക്ക് അതേ വര്‍ഷം തന്നെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ കഴിഞ്ഞു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കുന്നതിനായി ആറ് ശതമാനം പേര്‍ ലിപിഡ് കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നുണ്ടെന്ന് സംഘം പറഞ്ഞു.