മധുരിക്കും മൾബറി കഴിച്ചാൽ ഗുണങ്ങളേറെ

നിഹാരിക കെ.എസ്

വ്യാഴം, 17 ഏപ്രില്‍ 2025 (18:46 IST)
പഴങ്ങൾ എപ്പോഴും ആരോഗ്യത്തിന് നല്ലതാണ്. പഴങ്ങൾ പണം കൊടുത്ത് വാങ്ങാൻ ശ്രമിക്കുമ്പോൾ പലപ്പോഴും നമ്മൾ മറന്നുപോകുന്നത് പാടത്തും പറമ്പിലും ലഭിക്കുന്ന പഴങ്ങളാണ്. ഗുണങ്ങൾ ഏറെയുള്ള മൾബറിയാണ് അതിലൊന്ന്. പലപ്പോഴും നാം മലബാരിയുടെ ഗുണങ്ങളെ കുറിച്ച് ബോധവാന്മാരല്ല. വിറ്റാമിനുകളും പോഷകങ്ങളും ധാരാളം അടങ്ങിയതാണ് മൾബറി. മൾബെറിയുടെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. 
 
* വിറ്റാമിൻ എ, സി, കെ, പൊട്ടാസ്യം എന്നിവയാൽ സമൃദ്ധമാണ് മൾബറി 
 
* ഹൃദയാരോഗ്യത്തിന് ഏറേ നല്ലതാണ് മൾബറി. 
 
* മൾബറിയിലെ ഡയറ്ററി ഫൈബർ, കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിച്ച് ഹൃദയാരോഗ്യമേകും. 
 
* മൾബറിയിൽ വിറ്റാമിൻ എ കണ്ണിനെ ആരോഗ്യമുള്ളതാക്കുന്നു.
 
* നാരുകൾ അടങ്ങിയിരിക്കുന്ന മൾബറി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹനത്തിന് നല്ലതാണ്. 
 
* എല്ലുകളുടെ ആരോഗ്യത്തിന് മൾബറി ഉത്തമമാണ് 
 
* പ്രമേഹരോഗികൾക്കും മൾബറി ധൈര്യമായി കഴിക്കാം.
 
* മൾബറി പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍