ശരീരത്തെ ശുദ്ധീകരിക്കുന്നതിലും, ദഹനം മെച്ചപ്പെടുത്തുന്നതിലും, മികച്ച രക്തയോട്ടം സുഗമമാക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്ന ഇരുമ്പ്, മഗ്നീഷ്യം, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണിത്. ഇത് ഊർജ്ജ നില വർദ്ധിപ്പിക്കുകയും വയറു വീർക്കൽ, അസിഡിറ്റി എന്നിവയുടെ ലക്ഷണങ്ങൾ ലഘൂകരിക്കുകയും ചെയ്യുന്നു. ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
* ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്താൻ ഈ വെള്ളം ഉത്തമമാണ്
* ശർക്കരവെള്ളം രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു
* എല്ലാ ദിവസവും രാവിലെ ഇത് പതിവായി കഴിക്കുന്നത് പ്രതിരോധ ശേഷി ഉയർത്തും
* ശർക്കരയിലെ പ്രകൃതിദത്ത പഞ്ചസാരകൾ സ്ഥിരമായ ഊർജ്ജ സ്രോതസ്സ് നൽകുന്നു