ചൂട് കാലത്ത് പലരും അനുഭവിക്കുന്ന പ്രശ്നങ്ങളിലൊന്നാണ് വിയർപ്പ്. ഭംഗിയായി വസ്ത്രം ധരിച്ച് പുറത്തിറങ്ങുമ്പോഴാകും വിയർപ്പ് നാറുക. കക്ഷത്തിലെ വിയര്‍പ്പിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കറിയാം. വിയര്‍പ്പിന്റെ മണം നമ്മുടെ ആത്മവിശ്വാസം തന്നെ ഇല്ലാതാക്കും. കക്ഷം വിയർത്ത് നാറുന്നതിന് ചെയ്യേണ്ടത് എന്തൊക്കെയെന്ന് നോക്കാം.
* കക്ഷത്തിലെ രോമം വളർന്നു വരുന്നതിനനുസരിച്ച് നീക്കം ചെയ്യുക.
* ഇറുക്കമുള്ള വസ്ത്രം ധരിക്കുന്നതും കക്ഷം അമിതമായി വിയര്‍ക്കാന്‍ ഇടയാക്കും
* അമിതമായി വിയര്‍ക്കുന്നവർ ഉപ്പ് നന്നായി അടങ്ങിയ ഭക്ഷണം കഴിക്കുക
* കോഫി, വെളുത്തുള്ളി, ഉള്ളി, സ്‌പൈസിയായ ഭക്ഷണം എന്നിവയെല്ലാം കുറയ്ക്കുക