തേനിന് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. ചർമ്മത്തിനും ആരോഗ്യത്തിനുമൊക്കെ തേൻ ഏറെ നല്ലതാണ്. തേനിലുള്ള സ്വാഭാവിക മധുരം ഒരിക്കലും ദോഷമായി വരില്ല. നല്ല ആരോഗ്യത്തിന് തേൻ ഏറെ നല്ലതാണ്. ധാരാളം പോഷകങ്ങളും ധാതുകളും വൈറ്റമിനുകളും അടങ്ങിയിരിക്കുന്നതാണ് തേൻ. ഇത് പല തരത്തിലുള്ള ഗുണങ്ങളാണ് മനുഷ്യ ശരീരത്തിന് നൽകുന്നത്. തേനിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
* രോഗപ്രതിരോധ ശേഷി കൂട്ടാൻ ഏറെ നല്ലതാണ് തേൻ.
* ആന്റിഓക്‌സിഡന്റുകളും ആൻറി ബാക്ടീരിയൽ ഗുണങ്ങളും ധാരാളം അടങ്ങിയിരിക്കുന്നു
* രാവിലെ വെറും വയറ്റിൽ തേൻ ചേർത്ത് നാരങ്ങാനീര് കുടിക്കുന്നത് നല്ലതാണ്
* ശരീരത്തിന് ഊർജ്ജം നൽകാൻ ഏറെ നല്ലതാണ് തേൻ.
* വ്യായാമ ശേഷം ശരീരത്തിലെ ക്ഷീണം അകറ്റാൻ തേൻ കുടിച്ചാൽ മതി
* തേൻ മെറ്റബോളിസം വർദ്ധിപ്പിച്ച് ശരീരഭാരം കുറയ്ക്കും