ആരോഗ്യനില മോശമായതിനാല്‍ മമ്മൂട്ടി സിനിമ കരിയര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി നേരത്തെ ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കും മമ്മൂട്ടിയുടെ കരിയറിലെ അവസാന പ്രൊജക്ട് എന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയില്‍ നടന്ന പ്രചരണം. ഈ വാര്‍ത്ത പ്രചരിച്ചതോടെ മമ്മൂട്ടി ആരാധകര്‍ അടക്കം വലിയ സങ്കടത്തിലാകുകയും ചെയ്തു. എന്നാല്‍ മമ്മൂട്ടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണ്.
മേയ് രണ്ടാം വാരത്തോടെ മെഗാസ്റ്റാര്‍ കൊച്ചിയിലെത്തും. നിലവില്‍ ചെന്നൈയിലാണ് അദ്ദേഹം ഉള്ളത്. കഴിഞ്ഞ രണ്ട് മാസത്തോളമായി വിശ്രമത്തില്‍ കഴിയുന്ന മമ്മൂട്ടി കേരളത്തിലെത്തിയാല്‍ ഉടന്‍ മഹേഷ് നാരായണന്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യും. പൂര്‍ണ ആരോഗ്യവാനായി മമ്മൂട്ടി ഉടന്‍ തിരിച്ചെത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. മമ്മൂട്ടി തിരിച്ചെത്തിയ ശേഷമായിരിക്കും മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ്.