ഹീരയ്ക്കും മുന്നേ അജിത്ത് നടി സ്വാതിയുമായി പ്രണയത്തിലായിരുന്നു! ഹീര ശരത് കുമാറുമായി അടുപ്പത്തിലായതോടെ ബന്ധം അവസാനിച്ചു?

നിഹാരിക കെ.എസ്

വെള്ളി, 2 മെയ് 2025 (11:54 IST)
നടന്‍ അജിത് കുമാറിനെതിരെ മുൻകാമുകിയും നടിയുമായ ഹീര രാജഗോപാല്‍ നടത്തിയ പരോക്ഷമായ ആരോപണം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയ്ക്ക് കാരണമായി. ഈ സംഭവത്തില്‍ ഇപ്പോഴിതാ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും യൂട്യൂബറുമായ ബയില്‍വാന്‍ രംഗനാഥന്‍. ശാലിനിയ്ക്ക് മുമ്പ് നടിമാരായ ഹീരയുമായും സ്വാതിയുമായും അജിത്തിനുണ്ടായ പ്രണയങ്ങളെക്കുറിച്ചും അതെല്ലാം തകര്‍ന്നത് എങ്ങനെയാണെന്നുമാണ് ബയില്‍വാന്‍ പറയുന്നത്.
  
'അജിത് കുമാര്‍ കാതല്‍ മന്നനാണ്. അജിത് കുമാര്‍ കുടുംബത്തില്‍ നിന്നും അധികം സ്‌നേഹം കിട്ടാത്തയാളാണ്. അതിനാല്‍ അദ്ദേഹം സ്‌നേഹം തേടി അലയുകയാണ്. വാന്‍മതി പടത്തില്‍ അജിത്തിന്റെ നായിക സ്വാതിയാണ്. അന്ന് രണ്ടു പേരും നല്ല അടുപ്പത്തിലായിരുന്നു. ഞാന്‍ കണ്ടതാണ്. അന്ന് അജിത്തിന്റെ പക്കലുള്ളത് മാരുതി 800 ആണ്. ഷൂട്ട് കഴിയുന്നതും സ്വാതിയേയും കൂട്ടി കാറില്‍ കയറി അവരുടെ വീട്ടില്‍ പോകും. അവിടെ നിന്നും ഭക്ഷണം കഴിച്ച ശേഷമാണ് സ്വന്തം വീട്ടിലേക്ക് പോവുക. 
 
രണ്ടുപേരും നല്ല അടുപ്പത്തിലായി. സ്വാതിയുടെ അമ്മയോട് ഞാന്‍ ഇവളെ കല്യാണം കഴിച്ചോട്ടെ എന്ന് ചോദിച്ചു. പക്ഷെ അമ്മ എതിര്‍ത്തു. സ്വാതി സിനിമയില്‍ അരങ്ങേറിയതേയുള്ളൂ, ഇനിയും കുറച്ച് നാള്‍ അഭിനയിക്കട്ടെ എന്ന് പറഞ്ഞു. അജിത്ത് വളരെ മാന്യമായി തന്നെ ആ ബന്ധം അതോടെ അവസാനിച്ചു.
 
പിന്നീടാണ് നടി ഹീരയുമായുള്ള പ്രണയം ആരംഭിക്കുന്നത്. ഹീര ഹിന്ദിക്കാരിയാണ്. അജിത്തും നന്നായി ഹിന്ദി സംസാരിക്കും. അജിത്തും ഹീരയും ഹിന്ദിയില്‍ സംസാരിക്കുകയും നല്ല അടുപ്പത്തിലാവുകയും ചെയ്തു. ഞാനും ആ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അവര്‍ സംസാരിക്കുന്നത് ഞാന്‍ കണ്ടതാണ്. ഷൂട്ടിംഗ് നടക്കുന്നതിനിടെ അജിത്ത് എന്തോ എഴുതുകയും പേപ്പര്‍ ചുരുട്ടി കളയുകയും വീണ്ടും എഴുതുകയും ചെയ്യുന്നു. എന്താണെന്ന് നോക്കിയപ്പോള്‍ ഹീരയ്ക്കുള്ള പ്രണയ ലേഖനമാണ്.
 
എന്നാല്‍ ആ പ്രണയവും തകര്‍ന്നു. സുപ്രീം സ്റ്റാര്‍ ശരത് കുമാര്‍ രാധികയെ കല്യാണം കഴിക്കുന്നതിന് മുമ്പ് ഹീരയുമായി വളരെ അടുപ്പത്തിലായിരുന്നു. അങ്ങനെയാണ് അജിത്ത് പ്രണയത്തില്‍ നിന്നും പിന്മാറുന്നത്. ഇതാണ് നടന്നത്. പിന്നീടാണ് അജിത്ത് ശാലിനിയെ വിവാഹം കഴിക്കുന്നത്. രണ്ട് പെണ്‍മക്കളുമുണ്ട്. വളരെ സന്തോഷത്തോടെയാണ് അവര്‍ ജീവിക്കുന്നത്. നടന്മാരില്‍ അഭിനയം വേറെ, കുടുംബം വേറെ എന്ന് പറഞ്ഞ് ജീവിക്കുന്ന വ്യക്തിയാണ് അജിത് കുമാർ', ബയിൽവാൻ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍