ഇവരെയാണോ ഹീര വേലക്കാരിയെന്ന് പറഞ്ഞത്? മുന്‍ കാമുകിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ശാലിനിയെ പരസ്യമായി ചുംബിച്ച് അജിത്ത്!

നിഹാരിക കെ.എസ്

വെള്ളി, 2 മെയ് 2025 (10:55 IST)
തമിഴ് സൂപ്പര്‍താരം അജിത് കുമാറിനെതിരെ പരോക്ഷ വിമർശനവുമായി മുൻകാമുകി ഹീര രാജഗോപാൽ രംഗത്ത് വന്നിരുന്നു. തനിക്കെതിരെ അപവാദപ്രചാരണങ്ങൾ നടത്തിയെന്നും താൻ മയക്കുമരുന്നിന് അടിമയാണെന്ന് പറഞ്ഞ് പരത്തിയെന്നും ഹീര ആരോപിച്ചു. അജിത്തിന്റെ പേര് പറയാതെ ആയിരുന്നു ഹീരയുടെ ആരോപണം. തന്നെ നടൻ മുന്നറിയിപ്പോ കാരണമോ ഇല്ലാതെ നിഷ്കരുണം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഹീര പറഞ്ഞിരുന്നു. 
 
ഹീരയുടെ കുറിപ്പിലെ പ്രധാനപ്പെട്ടൊരു ഡയലോഗ് വേലക്കാരിയെ പോലൊരുത്തിയ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും അവളെ വേറെയാരും നോക്കില്ല എന്നതുമായിരുന്നു. ഇത് നടി ശാലിനിയെ ഉദ്ദേശിച്ചാണെന്നും വ്യാഖ്യാനിക്കപ്പെട്ടു. എന്നാല്‍ അജിത്തിന് ഭാര്യയായ ശാലിനി എത്രത്തോളം പ്രിയങ്കരിയാണെന്നും അവരുടെ ദാമ്പത്യ ജീവിതം എത്ര സന്തുഷ്ടമാണെന്നും തെളിയിക്കുന്നൊരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Pallav Paliwal (@pallav_paliwal)

കഴിഞ്ഞ ദിവസമാണ് അജിത്തിന് പത്മപുരസ്‌കാരം ലഭിച്ചത്. പുരസ്കാരം വാങ്ങുന്നതിനായി ഭാര്യ ശാലിനിയുടെയും മക്കളുടെയും കൂടെയാണ് അജിത്ത് എത്തിയത്. ശേഷം നടന്‍ തനിയെ കാറില്‍ വന്നിറങ്ങി വേദിയിലേക്ക് നടന്ന് വരുമ്പോള്‍ ശാലിനി അവിടെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. തന്നെ കാണാതെ നടന്ന് നീങ്ങവേ നടി ഭര്‍ത്താവിന്റെ കൈയ്യില്‍ ചാടി പിടിച്ചു. ഒരു നോട്ടത്തില്‍ ശാലിനിയാണെന്ന് മനസിലായതോടെ അജിത്ത് അവരെ ചേര്‍ത്ത് നിര്‍ത്തുകയും തലയിലൊരു ചുംബനം നല്‍കുകയും ചെയ്തു. 
 
അജിത്തിന് ശാലിനി അത്രത്തോളം പ്രധാന്യമുള്ളത് കൊണ്ടാവുമല്ലോ ഇങ്ങനെ സ്‌നേഹം പ്രകടിപ്പിക്കാന്‍ സാധിച്ചതെന്ന് പറയുകയാണ് ആരാധകര്‍. മാത്രമല്ല അവന്‍ അവളുടെ തലയില്‍ ചുംബിക്കുന്ന രീതി കണ്ടാല്‍ അറിയാം എല്ലാം, അദ്ദേഹത്തിന്റെ ആകര്‍ഷണീയത, ശൈലി, പെരുമാറ്റം, പുഞ്ചിരി, അത്യന്തം എല്ലാം എത്ര മനോഹരമാണ്. ബഹുമാനം തോന്നുന്ന വ്യക്തിത്വം!... എന്നിങ്ങനെ അജിത്തിന്റെയും ശാലിനിയുടെയും വീഡിയോയുടെ താഴെ നൂറുക്കണക്കിന് കമന്റുകളാണ് വരുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍