ഭാര്യമാർ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെയും അവരുടെ ത്യാഗങ്ങളെയും കുറിച്ച് സംസാരിക്കുന്ന ഭർത്താക്കന്മാർ ഏറെ കുറവാണെന്നും, എന്നാൽ താങ്കൾ അതിൽ നിന്നും വ്യത്യസ്തമാണല്ലോ എന്ന ചോദ്യത്തോടും അജിത്ത് പ്രതികരിച്ചു.
'പൊളിറ്റിക്കലി കറക്ടാകാൻ വേണ്ടി പറയുന്നതല്ല. എല്ലാവർക്കും അറിയാവുന്നത് പോലെ ശാലിനി ഒരുപാട് ആരാധകരുള്ള നടിയായിരുന്നു. അതിപ്രശസ്തയായിരുന്നു. എന്നിട്ടും അവൾ കരിയറിൽ ഒരു ബാക്ക് സീറ്റെടുത്തു. എന്റെ എല്ലാ തീരുമാനങ്ങൾക്കും ഒപ്പം നിന്നു. ജീവിതത്തിൽ ഞാനെടുത്ത തീരുമാനങ്ങൾ തെറ്റിപ്പോയ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ അപ്പോഴും അവൾ എനിക്കൊപ്പം നിന്നു. ഞാൻ ജീവിതത്തിൽ നേടിയ എല്ലാ നേട്ടങ്ങളിലും അവൾക്ക് വലിയ പങ്കുണ്ട്,' അജിത്ത് പറഞ്ഞു.