അടിവസ്ത്രം പുറത്ത് കാണുന്നു, ഈ കാഴ്‌ച വെറുപ്പുളവാക്കുന്നു - എയര്‍ഹോസ്റ്റസുമാര്‍ക്കെതിരെ പരാതി
ബുധന്‍, 24 ജനുവരി 2018 (14:17 IST)
അടിവസ്ത്രം പുറത്ത് കാണുന്ന രീതിയിലുള്ള എയര്‍ ഏഷ്യാ വിമാനത്തിലെ വനിതാ ജീവനക്കാര്‍ ഡ്രസിംഗ് രീതിക്കെതിരെ യാത്രക്കാരി. ജീവനക്കാരുടെ വസ്‌ത്രധാരണം കാണുമ്പോള്‍ തനിക്ക് അറപ്പ് തോന്നുന്നുവെന്ന് ന്യൂസിലന്‍ഡ് സ്വദേശിയായ ജൂണ്‍ റോബോര്‍ട്‌സണ്‍ വ്യക്തമാക്കി.
എയര്‍ ഏഷ്യാ വിമാനത്തിലെ വനിതാ ജീവനക്കാരുടെ വസ്‌ത്ര ധാരണത്തിനെതിരെ ജൂണ്‍ റോബോര്‍ട്‌സണ്‍ മലേഷ്യന്‍ സെനറ്റര്‍ ദാകുര്‍ ഹനഫി മാമതിന് പരാതി നല്‍കി. ഈ രീതിയിലുള്ള ഡ്രസിംഗ് അരോചകമായി തീരുന്നുവെന്നും ഇക്കാര്യത്തില്‍ നടപടിയുണ്ടാകണമെന്നും ഇവര്‍ കത്തില്‍ വ്യക്തമാക്കുന്നു.
യൂറോപ്യന്‍ എയര്‍ലൈന്‍സുകളിലെ ജീവനക്കാരും ന്യൂസിലന്‍ഡ്, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവടങ്ങളിലെ വിമാന സര്‍വീസുകളില്‍ ജോലി ചെയ്യുന്നവരായ സ്‌ത്രീകളും എയര്‍ ഏഷ്യാ വിമാനത്തിലേതു പോലെ വസ്‌ത്രം ധരിക്കാറില്ല. മലേഷ്യയെ പോലെ മികച്ച ആദരണീയ രാജ്യം സ്ത്രീകള്‍ വേശ്യകളെപോലെ പെരുമാറുന്നത് അനുവദിക്കാന്‍ പാടുണ്ടോയെന്നും ജൂണ്‍ റോബോര്‍ട്‌സണ്‍ ചോദിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ജൂണ്‍ റോബേര്‍ട്‌സണ്‍ അക്വാലന്‍ഡില്‍ നിന്ന് ക്വാലാലംപൂരിലേക്ക് യാത്ര ചെയ്തത്. ഈ യാത്രായിലാണ് വനിതാ ജീവനക്കാരുടെ ഡ്രസിംഗ് ഇവര്‍ക്ക് അരോചകമായി തോന്നിയത്.