ആവശ്യത്തിന് ജീവനക്കാരില്ല; കേരളത്തില്‍ എട്ട് ട്രെയിനുകള്‍ ശനിയാഴ്ച മുതല്‍ റദ്ദാക്കുമെന്ന് റെയില്‍‌വെ

വെള്ളി, 8 ഡിസം‌ബര്‍ 2017 (15:00 IST)
സംസ്ഥാനത്ത് ഓടുന്ന എട്ടു ട്രെയിനുകള്‍ ശനിയാഴ്ച മുതല്‍ രണ്ടു മാസത്തേക്ക് റദ്ദാക്കും. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാലാണ് എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കുന്നതെന്ന് റെയില്‍വെ മന്ത്രാലയം അറിയിച്ചു. റദ്ദാക്കുന്ന ട്രെയിനിലെ ജീവനക്കാരെ ട്രാക്ക് മെച്ചപ്പെടുത്തുന്നതിനും പാളങ്ങളില്‍ മെറ്റലിടുന്നതിനുമെല്ലാം ഉപയോഗിക്കുന്ന അറ്റകുറ്റപ്പണികള്‍ക്കുള്ള എന്‍ജിനുകളില്‍ നിയോഗിക്കാനാണ് റെയില്‍‌വെയുടെ തീരുമാനം. ആയിരക്കണക്കിന് യാത്രക്കാരാണ് ട്രെയിനുകള്‍ റദ്ദാക്കുന്നതോടെ പെരുവഴിയിലാകുന്നത്.
 
ശനിയാഴ്ച മുതല്‍ റദ്ദാക്കുന്ന ട്രെയിനുകള്‍:
 
1. 66300 കൊല്ലം -എറണാകുളം (കോട്ടയം വഴി)
 
2. 66301 എറണാകുളം -കൊല്ലം (കോട്ടയം വഴി)
 
3. 56387 എറണാകുളം -കായംകുളം (കോട്ടയം വഴി)
 
4. 56388 കായംകുളം -എറണാകുളം (കോട്ടയം വഴി)
 
5. 66307 എറണാകുളം -കൊല്ലം (കോട്ടയം വഴി)
 
6. 66308 കൊല്ലം -എറണാകുളം (കോട്ടയം വഴി)
 
7. 56381 എറണാകുളം -കായംകുളം (ആലപ്പുഴ വഴി)
 
8. 56382 കായംകുളം -എറണാകുളം (ആലപ്പുഴ വഴി)
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍