എല്ലാ പാമ്പുകളോടും കളിക്കുന്ന പോലെ അണലിയുടെ അടുത്ത് പോകരുത് ! വേണം ജാഗ്രത

Webdunia
ബുധന്‍, 1 നവം‌ബര്‍ 2023 (11:30 IST)
ഏറ്റവും അപകടകാരിയായ പാമ്പാണ് അണലി. ഇവ വട്ടകൂറ, ചേനതണ്ടന്‍, തേക്കില പുള്ളി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ അണലിയെ കേരളത്തില്‍ സുലഭമായി കാണാം. മറ്റ് പാമ്പുകളോട് കളിക്കുന്ന പോലെ അണലിയുടെ അടുത്ത് പോകരുത്. ഏത് ദിശയിലേക്ക് വേണമെങ്കില്‍ അനായാസം തിരിഞ്ഞ് മനുഷ്യരെ ആക്രമിക്കാന്‍ അണലിക്ക് സാധിക്കും. അതിവേഗം സഞ്ചരിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. ഏറ്റവും വലിയ വിഷപ്പല്ലുള്ള പാമ്പ് കൂടിയാണ് അണലി. മലമ്പാമ്പ് ആണെന്ന് കരുതി പലരും ഇതിനെ നിസാരമായി കണ്ട് പിടികൂടാന്‍ ശ്രമിക്കാറുണ്ട്. മണ്ണിന്റെ നിറത്തോട് സാമ്യമുള്ളതാണ് അണലിയുടെ നിറം. തവിട്ട് നിറത്തില്‍ കറുത്ത കളറില്‍ ചങ്ങലക്കണ്ണികള്‍ പോലെയുള്ള പുളളികള്‍ ശരീരത്തില്‍ കാണാം. തല ത്രികോണ ആക്രതി, തടിച്ച ശരീരം എന്നിവയാണ് ഇവയ്ക്ക്. 
 
രാത്രി സമയത്താണ് ഇവ കൂടുതല്‍ പുറത്തിറങ്ങാറ്. എലി, പെരുച്ചാഴി എന്നിവയാണ് പ്രധാന ഭക്ഷണം. വിറകു പുരകള്‍ക്കുള്ളിലും പഴയ കല്ലുകള്‍ മരങ്ങള്‍, ഓടുകള്‍, ചപ്പുചവറുകള്‍, എലി മാളങ്ങള്‍ എന്നിവക്കുള്ളിലായി കാണാന്‍ സാധ്യതയുള്ള ഒരു പാമ്പും കൂടിയാണ് അണലി.
 
അണലിയുടെ കടിയേറ്റാല്‍ കടി കൊണ്ടഭാഗം നീര് വന്ന് വീര്‍ത്തിരിക്കുക, കടി കൊണ്ട ഭാഗത്ത് വേദന അനുഭവപ്പെടുക, മൂത്രതടസ്സം അനുഭവപ്പെടുക എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നതാണ്. ഇതിന്റെ വിഷം മനുഷ്യ ശരീരത്തില്‍ രക്ത മണ്ഡലത്തെയാണ് ബാധിക്കുന്നത്. അതിനാല്‍ തന്നെ ഇതിന്റെ കടിയേറ്റ വ്യക്തിക്ക് മാസങ്ങളോളം ചികില്‍സ നല്‍കേണ്ടി വരും. പാമ്പ് കടിയേറ്റാല്‍ ഉടന്‍ വൈദ്യസഹായം തേടുകയാണ് വേണ്ടത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article