രോഗ പ്രതിരോധ ശേഷി പൂര്‍ണമായി കൈവരിക്കാത്തവരാണ് നവജാത ശിശുക്കള്‍. അവര്‍ക്ക് പല പ്രധാനപ്പെട്ട വാക്‌സിനുകളും എടുത്തു കാണില്ല. അതുകൊണ്ട് തന്നെ അതിവേഗം രോഗാണുക്കള്‍ അവരുടെ ശരീരത്തിലേക്ക് പ്രവേശിക്കും. വായ, ചുണ്ട് എന്നിവിടങ്ങളില്‍ കുട്ടികളെ ചുംബിക്കരുത്. നിങ്ങളുടെ ശരീരത്തിലെ രോഗാണുക്കള്‍ അതിവേഗം കുട്ടികളിലേക്ക് എത്താന്‍ ഇത് കാരണമാകും. പനി, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ നവജാത ശിശുക്കളില്‍ നിന്ന് അകലം പാലിക്കുക. കുട്ടികളെ കളിപ്പിക്കാനും തോളില്‍ വയ്ക്കാനും പോകും മുന്‍പ് കൈകള്‍ വൃത്തിയായി കഴുകിയിരിക്കണം. പുറത്തുനിന്ന് വന്ന ഉടനെ കുട്ടികളുടെ അടുത്തേക്ക് പോകരുത്.