ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിങ്കള്‍, 30 ഒക്‌ടോബര്‍ 2023 (16:27 IST)
ആഴ്ചയില്‍ ഒരിക്കലെങ്കിലും പുറത്ത് പോയി ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ പലപ്പോഴും ഹോട്ടല്‍ വിഭവങ്ങള്‍ പല അസുഖങ്ങള്‍ക്കും കാരണമാകാറുണ്ട്. വൃത്തിഹാനമായ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഹോട്ടലില്‍ കയറുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 
 
റോഡിനു സമീപമുള്ള ഹോട്ടലുകളില്‍ ആളുകള്‍ കാണുന്നതിനു വേണ്ടി ഭക്ഷണം പുറത്ത് വയ്ക്കുന്നത് പതിവാണ്. ഇങ്ങനെ പുറത്തേക്ക് കാണുന്ന വിധം ഇരിക്കുന്ന ഭക്ഷണ സാധനങ്ങളിലേക്ക് പൊടിപടലങ്ങള്‍ എത്തുന്നില്ലെന്ന് ഉറപ്പ് വരുത്തുക. ഹോട്ടലില്‍ എത്തിയാല്‍ തിളപ്പിച്ചാറ്റിയ വെള്ളം തന്നെയാണോ കുടിക്കാന്‍ തരുന്നതെന്ന് നോക്കുക. ടോയ്‌ലറ്റിനു അരികിലാണ് ഹോട്ടലിലെ കിച്ചണ്‍ വരുന്നതെങ്കില്‍ അത്തരം ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കരുത്. ഭക്ഷണം കഴിക്കാനായി സ്റ്റെറിലൈസ് ചെയ്ത പാത്രം തന്നെയാണ് തരുന്നതെന്ന് ഉറപ്പുവരുത്തുക. ഏതെങ്കിലും ഹോട്ടലില്‍ കയറും മുന്‍പ് ശുചിത്വത്തിന്റെ കാര്യത്തില്‍ ആ ഹോട്ടലിനു ലഭിച്ച ഗൂഗിള്‍ റിവ്യൂസ് നോക്കുക. ഹോട്ടല്‍ ജീവനക്കാര്‍ കൈയുറയോ സ്പൂണോ ഉപയോഗിക്കാതെ സാധനങ്ങള്‍ എടുത്തു തന്നാല്‍ കഴിക്കരുത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍