ജീന്‍സ് വസ്ത്രങ്ങള്‍ കഴുകുമ്പോള്‍ ഈ മണ്ടത്തരങ്ങള്‍ ചെയ്യരുത് !

ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (11:22 IST)
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇപ്പോള്‍ നിത്യോപയോഗ വസ്ത്രമായി ഉപയോഗിക്കുന്ന മെറ്റീരിയല്‍ ആണ് ജീന്‍സ്. കറുപ്പ്, നീല നിറങ്ങളിലുള്ള ജീന്‍സ് ആണ് ഏവര്‍ക്കും കൂടുതല്‍ പ്രിയം. അതേസമയം ജീന്‍സ് വസ്ത്രങ്ങള്‍ കഴുകുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇല്ലെങ്കില്‍ നിങ്ങളുടെ ജീന്‍സ് വസ്ത്രങ്ങള്‍ അതിവേഗം നരയ്ക്കുകയും നിറം മങ്ങുകയും ചെയ്യും. 
 
ഓരോ തവണ ധരിച്ച ശേഷവും ജീന്‍സ് വസ്ത്രങ്ങള്‍ കഴുകേണ്ട ആവശ്യമില്ല. കൂടുതല്‍ അലക്കും തോറും ജീന്‍സ് വസ്ത്രങ്ങള്‍ വേഗം കേടാകും. ജീന്‍സ് വസ്ത്രങ്ങള്‍ അധിക നേരം സോപ്പുവെള്ളത്തില്‍ മുക്കി വയ്ക്കരുത്. വളരെ കുറച്ച് സോപ്പുപൊടി മാത്രമേ ജീന്‍സ് വസ്ത്രങ്ങള്‍ക്ക് ഉപയോഗിക്കാവൂ. ജീന്‍സ് വസ്ത്രങ്ങള്‍ ഒറ്റയ്ക്ക് കഴുകുന്നതാണ് കൂടുതല്‍ നല്ലത്. ജീന്‍സ് വസ്ത്രങ്ങള്‍ ഒരിക്കലും ചൂടുവെള്ളത്തില്‍ കഴുകരുത്. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന വിധത്തില്‍ ജീന്‍സ് വസ്ത്രങ്ങള്‍ ഉണക്കാന്‍ ഇടരുത്. അമിതമായി സൂര്യപ്രകാശം കൊണ്ടാല്‍ ജീന്‍സ് വസ്ത്രങ്ങളുടെ നിറം അതിവേഗം മങ്ങും. ജീന്‍സ് വസ്ത്രങ്ങള്‍ എപ്പോഴും വാഷിങ് മെഷീനില്‍ അലക്കുന്നത് അത്ര നല്ല കാര്യമല്ല.   
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍