Diabetes Symptoms: പ്രമേഹം അപകടകാരി; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

രേണുക വേണു

തിങ്കള്‍, 21 ഏപ്രില്‍ 2025 (20:49 IST)
Diabetes Symptoms: ആരോഗ്യത്തിനു ഏറെ ദോഷം ചെയ്യുന്ന ജീവിതശൈലി അസുഖമാണ് പ്രമേഹം. ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതാണ് പ്രമേഹം. അമിത പ്രമേഹം പല തരത്തിലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കും. നിങ്ങള്‍ക്ക് ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് ചിലപ്പോള്‍ പ്രമേഹം കാരണമാകാം. ഈ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ ഉടന്‍ പ്രമേഹ പരിശോധന നടത്തണം. 
 
ദാഹം സാധാരണയേക്കാള്‍ കൂടുതല്‍ തോന്നുന്നത് പ്രമേഹ രോഗത്തിന്റെ പ്രാരംഭ ലക്ഷണമായിരിക്കും. വായ ഇടയ്ക്കിടെ വരളുന്നതായി ഇത്തരക്കാര്‍ക്ക് തോന്നും. ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ ശങ്ക തോന്നുന്നതും പ്രമേഹത്തിന്റെ ലക്ഷണമാണ്. 
 
പ്രമേഹ രോഗികള്‍ക്ക് പൊതുവെ ഇടയ്ക്കിടെ ക്ഷീണം തോന്നും. എത്ര നന്നായി ഭക്ഷണം കഴിച്ചാലും ഉറങ്ങിയാലും പിന്നെയും ശരീരം തളരുന്നത് പോലെ തോന്നുന്നത് പ്രമേഹരോഗത്തിന്റെ ലക്ഷണമാണ്. കാഴ്ച മങ്ങുക, ശരീരഭാരം ക്രമാതീതമായി കുറയുക, ത്വക്ക്, ബ്ലാഡര്‍ എന്നിവയിലുണ്ടാകുന്ന അണുബാധ എന്നിവയും പ്രമേഹ രോഗത്തിന്റെ ലക്ഷണമായി കാണിക്കാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍