അനഘയെ വേണമെങ്കിൽ ഒരു സ്റ്റേറ്റ് മത്സരത്തിന് വിടാം, റിങ്ങിലെ അവളുടെ ചുവടുകൾ അത്രയും മനോഹരമാണ്: ജിംഷി ഖാലിദ്

അഭിറാം മനോഹർ

വെള്ളി, 18 ഏപ്രില്‍ 2025 (12:13 IST)
തല്ലുമാല എന്ന സിനിമയ്ക്ക് ശേഷം നസ്ലെന്‍, ഗണപതി,ലുക്ക് മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി തുടങ്ങിയ യുവതാരങ്ങളെ പ്രധാനകഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത സിനിമയായ ആലപ്പുഴ ജിംഖാന തിയേറ്ററുകളില്‍ മികച്ച പ്രകടനം നേടി മുന്നേറുകയാണ്. സിനിമയുടെ ക്യാമറ നിര്‍വഹിച്ചിരിക്കുന്നത് ഖാലിദ് റഹ്മാന്റെ സഹോദരന്‍ കൂടിയായ ജിംഷി ഖാലിദാണ്. 
 
 സിനിമയിലെ കഥാപാത്രങ്ങളുടെ പ്രകടനങ്ങള്‍ക്ക് കൈയടികള്‍ ലഭിക്കുന്നുണ്ടെങ്കിലും സിനിമയിലെ പ്രകടനത്തില്‍ അനഘ രവിയെ പ്രത്യേകമായി പ്രശംസിച്ചിരിക്കുകയാണ് ജിംഷി ഖാലിദ്. സിനിമയുടെ ഒരു ബോക്‌സറുടെ റിഥം ഏറ്റവും നന്നായി സായത്തമാക്കിയത് അനഘയാണെന്നാണ് ജിംഷി ഖാലിദ് പറയുന്നത്. വേണമെങ്കില്‍ അടുത്തയാഴ്ച സ്റ്റേറ്റ് മത്സരത്തിന് ഇറക്കാം എന്ന തരത്തില്‍ അനഘ മികച്ച് നിന്നുവെന്ന് ക്യൂ സ്റ്റുഡിയോസിന് നല്‍കിയ അഭിമുഖത്തില്‍ ജിംഷി ഖാലിദ് പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍