ആഹാരവും ഉറക്കവും തമ്മില്‍ വളരെ ബന്ധമുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ചില തെറ്റിദ്ധാരണകളും ഉണ്ട്. ഉറങ്ങുന്നതിന് മുന്‍പ് കൂടുതല്‍ കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ ഉറക്കം വരില്ല എന്നതാണ് ചിലരുടെ ധാരണ. ഉറങ്ങുന്നതിന് മുന്‍പ് അമിതമായി ഭക്ഷണം കഴിക്കുന്നത് ഉറക്കത്തില്‍ തടസങ്ങള്‍ ഉണ്ടാക്കിയേക്കാം. എന്നാല്‍ കാര്‍ബോഹൈഡ്രേറ്റ് ഉറക്കത്തെ തടസപ്പെടുത്തുന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.