ഇപ്പോള്‍ ആഘോഷങ്ങളുടെ കാലമാണ്, കൂടാതെ ചൂടുകാലവും. എന്നാല്‍ നിരവധി അസുഖങ്ങളും ഇക്കാലത്ത് നമ്മെ തേടിവരാറുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഈര്‍പ്പമുള്ള ഭാഗങ്ങളിലെ അണുബാധ. ഇത് പൊതുവേ പ്രമേഹരോഗികള്‍ക്കും അമിത വണ്ണമുള്ളവരിലും ഗര്‍ഭിണികളിലും കാണാറുണ്ട്. യീസ്റ്റ് അണുബാധ ഉണ്ടാകാതിരിക്കാന്‍ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കണം. കൂടാതെ അടിവസ്ത്രങ്ങള്‍ കോട്ടണ്‍ തുണികൊണ്ടുള്ളതാവണം. സ്ത്രീകളിലാണ് കൂടുതലായി ഇത്തരം രോഗങ്ങള്‍ ഉണ്ടാകുന്നത്.
ഈര്‍പ്പമുള്ള ശരീരഭാഗങ്ങള്‍ കിടക്കുന്നതിന് മുന്‍പ് കഴുകി തുടയ്ക്കണം. ഈ സമയങ്ങളില്‍ ആരോഗ്യകരമായ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. ഇത്തരം അണുബാധകളെ ചെറുക്കാന്‍ തൈര് കഴിക്കുന്നത് നല്ലതാണ്. അണുബാധയുണ്ടായാല്‍ നിറയെ വെള്ളം കുടിക്കുകയും വേണം.