പൊറോട്ടയും ബീഫും വികാരം എന്ന് പറയുന്നവരുടെ ശ്രദ്ധയ്ക്ക്; ചെറുപ്പക്കാരിലെ കാന്‍സര്‍ കൂടുതല്‍ അപകടം

നിഹാരിക കെ.എസ്

ചൊവ്വ, 13 മെയ് 2025 (14:13 IST)
പൊറോട്ടയും ബീഫും... ആഹാ കേൾക്കുമ്പോൾ തന്നെ വായിൽ കൊതിയൂറുന്നുണ്ടാകും ലേ? എന്നാൽ, ഇത് അത് സുഖമുള്ള കോമ്പിനേഷൻ അല്ലെന്ന് ആർക്കെങ്കിലും അറിയാമോ? കാൻസറിന് സാധ്യത കൂട്ടുമത്രേ. കേരളത്തില്‍ ചെറുപ്പക്കാരുടെ വികാരമായ പൊറോട്ടയും ബീഫും കാന്‍സര്‍ ഉണ്ടാക്കുന്ന ഒരു പ്രധാന ഘടകമാണ്. പൊറോട്ട ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മൈദയില്‍ കാൻസറുമായി ബന്ധപ്പെട്ട അലോക്സാൻ എന്ന സംയുക്തം ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട് എന്ന് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. ബൈജു സേനാധിപൻ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. 
 
ഇത്തരം ഭക്ഷണം പതിവായി കഴിക്കുന്നത് കാൻസർ സാധ്യത വർധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. അതുപോലെ, റെഡ് മീറ്റ് അമിത അളവിൽ കഴിക്കുന്നത് കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. പ്രായമായവരെ അപേക്ഷിച്ച് യുവാക്കളില്‍ ഉണ്ടാകുന്ന കാന്‍സര്‍ കൂടുതൽ അപകടകരമാണ്. ഡിഎന്‍എയിലെ ജീനുകള്‍ക്ക് മ്യൂട്ടേഷന്‍ സംഭവിക്കുന്നതാകാം ഇതിന് കാരണമെന്നാണ് കരുതുന്നത്. 
 
പൊറോട്ട ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മൈദയില്‍ കാൻസറുമായി ബന്ധപ്പെട്ട അലോക്സാൻ എന്ന സംയുക്തം ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത്തരം ഭക്ഷണം പതിവായി കഴിക്കുന്നത് കാൻസർ സാധ്യത വർധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. അതുപോലെ, റെഡ് മീറ്റ് അമിത അളവിൽ കഴിക്കുന്നത് കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ഇവയെല്ലാം പാടെ ഉപേക്ഷിക്കണമെന്നല്ല, വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ കഴിക്കുന്നതില്‍ പ്രശ്നമില്ല. പതിവാക്കുന്നതാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍