പ്രവാസികള്‍ രാജ്യം വിടുന്നതിനു മുന്‍പ് വൈദ്യുതിയുടെയും വെള്ളത്തിന്റെയും ബില്ലുകള്‍ അടച്ചിരിക്കണമെന്ന് കുവൈറ്റ്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 24 ഓഗസ്റ്റ് 2023 (13:01 IST)
പ്രവാസികള്‍ രാജ്യം വിടുന്നതിനു മുന്‍പ് വൈദ്യുതിയുടെയും വെള്ളത്തിന്റെയും ബില്ലുകള്‍ അടച്ചിരിക്കണമെന്ന് കുവൈറ്റ്. അവധിക്കായി റീ എന്‍ട്രി വിസയില്‍ പോകണമെങ്കിലും ഇത് നിര്‍ബന്ധമാണ്. ഇത് സെപ്റ്റംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. അവധിക്ക് പോയി തിരിച്ചുവരാതെ വരുമ്പോഴുണ്ടാകുന്ന പിഴ നഷ്ടം ഒഴിവാക്കാനാണ് നടപടി. രാജ്യം വിടാനുള്ള കാരണം പരിഗണിക്കാതെ തന്നെ ബില്‍ മുഴുവന്‍ അടയ്ക്കണമെന്ന് കുവൈറ്റ് വൈദ്യുതി ജലമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
 
അതേസമയം ട്രാഫിക് പിഴകള്‍ ഉണ്ടെങ്കില്‍ അതും പൂര്‍ണമായി അടച്ചു തീര്‍ക്കണം. രാജ്യത്തെ ജനസംഖ്യയുടെ 70% ത്തോളം വരുന്ന പ്രവാസികളില്‍ നിന്ന് ദശലക്ഷക്കണക്കിന് ദിനാര്‍ മൂല്യമുള്ള പിഴ തിരിച്ചെടുക്കുന്നതിനാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍