നീ ആള് കൊള്ളാലോ! ശംഖുപുഷ്പം ആളൊരു കില്ലാഡി തന്നെ

നിഹാരിക കെ.എസ്

ചൊവ്വ, 13 മെയ് 2025 (11:20 IST)
വേലിച്ചെടിയായും അലങ്കാരച്ചെടിയായും വളർത്തുന്ന ശംഖുപുഷ്പത്തിന് ആരോഗ്യഗുണങ്ങൾ ഏറെയാണ്. ഒഷധസസ്യമായി ഇത് വളർത്തുമെന്ന അറിവ് പലർക്കും ഉണ്ടാകില്ല. ഇതിന്റെ നീല നിറം തന്നെയാണ് എല്ലാവരെയും ആകർഷിക്കുന്നത്. പണ്ടുകാലം മുതൽക്കേ ആയുർവേദത്തിൽ ഉപയോ​ഗിക്കുന്ന ഔഷധമാണ് ശംഖുപുഷ്പം. വെള്ള, നീല എന്നീ നിറങ്ങൾക്ക് പുറമേ മറ്റ് പല നിറങ്ങളിലും ഈ പുഷ്പം ഉണ്ടാകാറുണ്ട്. ശംഖുപുഷ്പത്തിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം;
 
* ഇതിലെ ആൻ്റിഓക്സിഡൻ്റുകൾ ചർമത്തിന്റെ ആരോ​ഗ്യത്തിന് ഗുണം ചെയ്യുന്നു 
 
* മുടിയുടെ ആരോ​ഗ്യത്തിനും വളർച്ചയ്ക്കും ശംഖുപുഷ്പം ഉത്തമം 
 
* ഇത് ശരീരത്തിലെ വിഷാംശത്തെ നീക്കം ചെയ്യുന്നു
 
* ശംഖുപുഷ്പം അകാല വാർദ്ധക്യ ലക്ഷണങ്ങളെ തടയുന്നു
 
* തലച്ചോറിന്റെ ആരോ​ഗ്യത്തിനും ഉത്തമം 
 
* കാൻസറിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു
 
* ശരീരവേ​ദന, തലവേദന, സന്ധിവേദന എന്നിവ അകറ്റുന്നു
 
* രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ ശംഖുപുഷപത്തിന് കഴിയും 
 
* മുടികൊഴിച്ചിൽ, നര എന്നിവയെ തടയുന്നു 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍