National Awards:2021 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രതീക്ഷിച്ചത് ലഭിച്ചില്ല ,ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ 'ഹോം' ചര്‍ച്ചയാകുന്നു

കെ ആര്‍ അനൂപ്

വ്യാഴം, 24 ഓഗസ്റ്റ് 2023 (13:05 IST)
2021ലെ ദേശീയ പുരസ്‌കാരങ്ങള്‍ ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ പ്രഖ്യാപിക്കും.69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ കടുത്ത മത്സരങ്ങള്‍ സൃഷ്ടിക്കാന്‍ മലയാള സിനിമകള്‍ക്കുമായി. കോവിഡ് മഹാമാരിയെ തുടര്‍ന്ന് നീണ്ടുപോയ പ്രഖ്യാപനങ്ങളാണ് ഇന്ന് നടക്കുക. അതേസമയം 2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപിച്ചപ്പോള്‍ ഹോം എന്ന ചിത്രത്തിന് ജനപ്രിയ സിനിമയ്ക്കുള്ള അവാര്‍ഡ് ലഭിക്കാതെ പോയത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഹൃദയം ജനപ്രിയ സിനിമയായി മാറിയപ്പോള്‍ ഹോം, തിങ്കളാഴ്ച നിശ്ചയം, മിന്നല്‍ മുരളി എന്നീ സിനിമകളായിരുന്നു ജനപ്രിയ ചിത്രത്തിനായി മത്സരിച്ചത്. എന്നാല്‍ ഇപ്പോള്‍ 2021ലെ ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ ഹോം എന്ന സിനിമ ചര്‍ച്ചയാവുകയാണ്.
മികച്ച മലയാള ചിത്രത്തിനായി ഹോം, ആവാസ വ്യൂഹം, ചവിട്ട്, മേപ്പടിയാന്‍ എന്നീ ചിത്രങ്ങള്‍ തമ്മിലാണ് മത്സരം എന്നാണ് റിപ്പോര്‍ട്ടുകള്‍. നായാട്ട് , മിന്നല്‍ മുരളി , മേപ്പടിയാന്‍ തുടങ്ങിയ സിനിമകളാണ് അവാര്‍ഡിന് പരിഗണിക്കപ്പെട്ടിരിക്കുന്നത്. നായാട്ട് എന്ന സിനിമയിലെ പ്രകടനത്തിലൂടെ ജോജുവിന് മികച്ച നടനുള്ള അവാര്‍ഡിനുള്ള സാധ്യത പട്ടികയില്‍ ഇടനേടാനായി. മിന്നല്‍ മുരളിക്കും അവാര്‍ഡുകള്‍ പ്രതീക്ഷിക്കുന്നു.
ഗംഗുഭായ് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ആലിയ ഭട്ടും, 'തലൈവി' ചിത്രത്തിലൂടെ കങ്കണ റണൗട്ടും മികച്ച നടിക്കുള്ള മത്സരത്തില്‍ മുന്‍പന്തിയില്‍ ഉണ്ട്.ആര്‍ മാധവന്‍ (റോക്കട്രി),അനുപം ഖേര്‍(കശ്മീര്‍ ഫയല്‍സ്) എന്നിവരാണ് മികച്ച നടനുള്ള മത്സരത്തില്‍ മുന്നില്‍.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍