അമിതമായി കാപ്പി കുടിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്, ഈ ശീലം നിർത്തിക്കോളൂ ഇല്ലെങ്കിൽ പണികിട്ടും!

Webdunia
ബുധന്‍, 27 ജൂണ്‍ 2018 (16:47 IST)
അമിതമായി കാപ്പികുടിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് നല്ലതല്ലെന്ന് അറിയാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ കാപ്പികുടിക്കുന്നത് കുറച്ചാല്‍ ഗംഭീരമായ ഉറക്കം കിട്ടുമെന്നാണ് പഠനങ്ങൾ പറയുന്നത്. പരീക്ഷ സമയത്ത് കുട്ടികൾ ഉറങ്ങാതിരിക്കാൻ ഉപയോഗിക്കുന്ന സൂത്രമാണ് ഉറക്കം വരുന്ന സമയം കാപ്പി കൊടുക്കുക എന്നത്. ഇത് പണ്ടുമുതലേ മുതിര്‍ന്നവര്‍ പറഞ്ഞുകേള്‍ക്കുന്നതാണ്. അത് വാസ്തവവുമാണ്. കഫീന്‍ നമ്മുടെ ഉറക്കം കെടുത്തുന്ന സംഗതി തന്നെ.
 
കഫീന്റെ അമിതമായ അളവ് ശരീരത്തിന് നല്ലതല്ല എന്നതുകൊണ്ടാണ് കാപ്പിയെയും ഒഴിവാക്കുന്നത്. നമ്മള്‍ കാപ്പി കുടിച്ച് ആറ്‌ മണിക്കൂറിന് ശേഷവും ആ കഫീനിന്‍റെ പകുതിയോളം അംശം നമ്മളില്‍ തന്നെ നില്‍ക്കും. അതുകൊണ്ടെന്താ? ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ ഉറക്കം വരില്ല. പിന്നെ എപ്പോഴെങ്കിലും കിടന്ന് എപ്പോഴെങ്കിലും എഴുന്നേല്‍ക്കും.
 
ദിവസം പത്തും പതിനഞ്ചും കാപ്പി കുടിക്കുന്ന മഹാന്‍‌മാരും മഹതികളും നമുക്കിടയിലുണ്ട്. അവരെല്ലാം ഇതിൽ ചെറിയ തോതിൽ നിയന്ത്രണം ഏർപ്പെടുത്തിയാൻ സുഖകരമായി ഉറങ്ങാവുന്നതേ ഉള്ളൂ. കാപ്പി കുടിക്കണ്ട എന്നല്ല. അത്യാവശ്യം ഒന്നോ രണ്ടോ, അതും അളവ് കുറച്ച് മാത്രം ഉപയോഗിക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article