ഇഞ്ചിനീരില്‍ ഉപ്പ് ചേര്‍ത്ത് കഴിക്കുന്നത് വയറുവേദന മാറാന്‍ സഹായിക്കും. സന്ധി വേദന, എല്ല് തേയ്മാനം, നീര് എന്നിവയ്ക്കെല്ലാം ഇഞ്ചി വളരെ ഫലപ്രദമാണ്.
ഇഞ്ചിനീരും സമം നല്ലെണ്ണയും കാച്ചി ആഴ്ചയില്‍ രണ്ട് ദിവസം തലയില്‍ തേച്ചു കുളിച്ചാല്‍ ജലദോഷവും തലവേദനയും മാറികിട്ടും. ഇഞ്ചിനീരില്‍ ജീരകവും കുരുമുളകും സമം ചേര്‍ത്ത് കഴിച്ചാല്‍ പുളിച്ചുതികട്ടല്‍, അരുചി എന്നിവ മാറികിട്ടും.