ആര്‍ത്തവസമയത്തെ ലൈംഗികബന്ധം; നേട്ടം മുഴുവന്‍ സ്‌ത്രീക്ക്! - പുരുഷന് ആ‍ശങ്ക പകര്‍ന്ന് റിപ്പോര്‍ട്ട്

Webdunia
ബുധന്‍, 27 ജൂണ്‍ 2018 (14:21 IST)
സ്‌ത്രീകളുടെ പ്രധാന ആശങ്കകളിലൊന്നാണ് ആര്‍ത്തവസമയത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാമോ എന്നത്.
ലൈഫ് മാഗസിനായ ആര്‍എസ്വിപി ലൈവിന്റെ റിപ്പോര്‍ട്ടനുസരിച്ച് ആര്‍ത്തവേളകളിലെ സെക്‌സ് മോശമാകില്ലെന്ന് വ്യക്തമാക്കുന്നു.

ആര്‍ത്തവ വേളയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്. അണുബാധയുണ്ടാവാനും അതുവഴിയുണ്ടാകുന്ന പകരുന്ന രോഗങ്ങളെ തടയാനും ഗര്‍ഭ നിരോധന ഉറ ഉപയോഗിക്കുന്നത് നല്ലതാണ്.

ആര്‍ത്തവ വേളയിലെ ലൈംഗികബന്ധം എച്ച്ഐവി, ഹെപ്പറ്റിസിസ് പോലുള്ള രോഗങ്ങള്‍ പകരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഈ ഘട്ടത്തിലെ മികച്ച ലൈംഗികത ഗര്‍ഭം ധാരണത്തിനു കാരണമാകുകയും ചെയ്‌തേക്കാം.

എന്നാല്‍, ആര്‍ത്തവവേളയിലെ ലൈംഗികബന്ധം സ്‌ത്രീകളുടെ മാനസിക സംഘര്‍ഷങ്ങള്‍ക്ക് ശമനമുണ്ടാക്കുമെന്ന് പഠനം പറയുന്നു. രതിമൂര്‍ച്ഛ ഉണ്ടാവുന്നതിലൂടെ ശരീരവേദന കുറയുകയും ശാരീരിക അസ്വസ്‌ഥതകള്‍ ഇല്ലാതാകുകയും ചെയ്യും.

രതിമൂര്‍ച്ഛ സമയത്ത് പുറംന്തള്ളപ്പെടുന്ന എന്‍ഡോര്‍ഫിനുകള്‍ ആര്‍ത്തവവേളകളിലുണ്ടാവുന്ന കോച്ചലുകളും തലവേദനയും ഡിപ്രഷനുമെല്ലാം ഇല്ലാതാക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article