100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അഭിറാം മനോഹർ

ഞായര്‍, 24 മാര്‍ച്ച് 2024 (17:14 IST)
ജയം രവിയുടെ ബിഗ് ബജറ്റ് ചിത്രമായ ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ജയം രവി നായകനാകുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഭുവനേശ് അര്‍ജുനനാണ്. കൃതി ഷെട്ടി കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ നായികമാരാകുന്ന സിനിമയില്‍ വാമിഖ ഖുറേഷിയും ഒരു നിര്‍ണായകമായ വേഷത്തിലെത്തുന്നു. ഇഷാരി ഗണേഷാണ് നൂറ് കോടിയോളം മുതല്‍മുടക്കുള്ള സിനിമ നിര്‍മിക്കുന്നത്.
 
സമീപകാലത്തായി ഇറങ്ങിയ ജയം രവി സിനിമകള്‍ക്കൊന്നും തന്നെ ബോക്‌സോഫീസില്‍ വമ്പന്‍ വിജയമാകാന്‍ സാധിച്ചിട്ടില്ല. പൊന്നിയന്‍ സെല്‍വന്റെ വിജയത്തിന് ശേഷം ഇറങ്ങിയ സൈറന്‍, ഇരൈവന്‍ എന്നിവയൊന്നും തന്നെ വലിയ വിജയമായിരുന്നില്ല. കമല്‍ഹാസന്‍ സിനിമയായ തഗ് ലൈഫിലും ജയം രവി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍