ആഹാരത്തിന് ശേഷം ഉറങ്ങിയാൽ ?

തിങ്കള്‍, 18 ജൂണ്‍ 2018 (13:02 IST)
മലയാളികളുടെ ഒരു പൊതു സ്വഭാവമാണ് സുഭിക്ഷമായ ഭക്ഷണം കഴിച്ചതിന് ശേഷം സുഖ സുന്ദരമായ ഒരു ഉറക്കം. ചിലർ ആ ഉറക്കത്തിനു മുൻപ് ചായ കൂടി കുടിക്കും. എന്നാൽ ഈ ശീലങ്ങൾ നമുക്ക് ഗുണകരമാണോ ? ആഹാരം കഴിച്ച ഉടനെ കിടക്കുമ്പോഴു ചായ കുടിക്കുമ്പോഴും നമ്മുടെ ശരീരത്തിൽ സംഭവിക്കുന്നത് എന്താണെന്ന് അറിഞ്ഞാൽ ഇത് നല്ലതല്ല എന്ന് വ്യക്തമാകും. 
 
ആഹാര ശേഷം ചായ കുടിക്കുന്നതിലൂടെ ശരീരത്തിൽ പ്രോട്ടിനുകൾ കട്ടപിടിക്കുന്നതിന് കാരണമാകും ഇത് പ്രോട്ടിനിനെ ആകിരണം ചെയ്യാനുള്ള ആമാശയത്തിന്റെ കഴിവ് നശിപ്പിക്കും. ഇനി ഉറക്കത്തിലേക്ക് വരാം. ഭക്ഷണ ശേഷം ഉടനെ ഉറങ്ങുന്നതുകൊണ്ട് നിരവധി ആരോഗ്യ പ്രശ്നങ്ങൾ വന്നേക്കാം എന്നതാണ് യാഥാർത്ഥ്യം.
 
ആഹാരം കഴിച്ച് ഉടനെ തന്നെ ഉറങ്ങുന്നത് നമ്മുടെ ദഹന പ്രകൃയയെ കാര്യമായ രീതിയിൽ തന്നെ ബാധിക്കും. ശരീരത്തിൽ ആസിഡ് റിഫ്ലക്ഷൻ ഉണ്ടാകുന്നതിനും ഇത് കാരണമാകുന്നു. കുടവയറിനും അമിതവണ്ണത്തിനുമെല്ലാം പ്രധാന കാരണം ഇതാണ്. 
 
രാത്രി ഭക്ഷണത്തിന്റെ കാര്യത്തിലും ഈ ശ്രദ്ധ വേണം ആഹാരം നേരത്തെ കഴിച്ച് അത് ദഹിക്കുന്നതിനാവശ്യമായ സമയം നൽകിയതിന് ശേഷം മാത്രമേ ഉറങ്ങാവു. അതേ സമയം ഭക്ഷണ ശേഷം അൽ‌പനേരം വിശ്രം ആവശ്യം തന്നെയാണ്. ശരീരത്തിന് അമിത ആയാസം കൊടുക്കാതിരിക്കുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍