ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

കെ ആര്‍ അനൂപ്

തിങ്കള്‍, 25 മാര്‍ച്ച് 2024 (18:13 IST)
Jananam 1947, Pranayam Thudarunnu
മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ 'കോലു മിട്ടായി' എന്ന സിനിമയുടെ എഴുത്തുകാരന്‍ അഭിജിത്ത് അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനം: 1947, പ്രണയം തുടരുന്നു. കുഞ്ഞു സിനിമ വലിയ വിജയമായി മാറിയിരിക്കുകയാണ്. ചുരുക്കം ചില തിയേറ്ററുകളില്‍ മാത്രം പ്രദര്‍ശനം തുടങ്ങിയ സിനിമയെക്കുറിച്ച് കേട്ടറിഞ്ഞ കുടുംബപ്രേക്ഷകരും പ്രായമായവരും വരെ തിയറ്ററുകളിലേക്ക് എത്തി. വലിയ പ്രമോഷനുകളോ ബഹളമോ ഒന്നുമില്ലാതെ എത്തിയിട്ടും 15 ദിവസം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ആയ സന്തോഷത്തിലാണ് സംവിധായകന്‍ അഭിജിത്ത്.
 
 ലീല സാംസണും കോഴിക്കോട് ജയരാജനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലീലയുടെ ആദ്യ മലയാള ചിത്രമാണിത്. സിനിമയെക്കുറിച്ച് സംവിധായകന്‍ പറഞ്ഞത് ഇങ്ങനെയാണ്,
' പ്രണയം ഏത് പ്രായത്തിലും ഉണ്ടാകാമെന്ന് എനിക്ക് തോന്നുന്നു, അതുകൊണ്ടാണ് ഈ സിനിമ ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചത്. ഇതൊരു പക്കാ ഫീല്‍ ഗുഡ്, കൊമേഴ്സ്യല്‍ എന്റര്‍ടെയ്നര്‍ ആണ്'-അഭിജിത്ത് അശോകന്‍ പറഞ്ഞു.
അനു സിതാര, നോബി മാര്‍ക്കോസ്, ദീപക് പറമ്പോള്‍, നന്ദന്‍ ഉണ്ണി തുടങ്ങിയവരും ചിത്രത്തിലുണ്ട് .  
 
 
....
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍